പനങ്ങാട്.അന്താരാഷ്‍ട്ര പുസ്തകോത്സവത്തിന്റെ മുന്നോടിയായി സ്‌കൂൾ കുട്ടികളുടെ പുസ്തകോത്സവം പനങ്ങാട് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കവി എസ്.രമേശൻനായർ ഉദ്‌ഘാടനംചെയ്തു. സാക്ഷരതമിഷൻ മുൻ ഡയറക്ടർ ഡോ.ഗോപിനാഥ് പനങ്ങാട് അദ്ധ്യക്ഷതവഹിച്ചു. ജി.കെ.പിള്ളതെക്കേടത്ത് ,ലീലാഗോപിനാഥ് മേനോൻ, സി.ആർ.പ്രസന്നകുമാരി, കെ.ആർ.പ്രസാദ്, എസ്.എസ്.കല,എം.ആർ.രാജൻ എന്നിവർ പ്രസംഗിച്ചു.