ഫോർട്ടുകൊച്ചി: സാധാരണക്കാരന്റെ ഇഷ്ട മീനായ ചാള കേരള തീരത്തു നിന്നും സൗത്ത് ആഫ്രിക്കയിലേക്ക് ചേക്കേറി.

വില അൽപ്പം കൂടുതലാണെങ്കിലും നല്ല പെടക്കണ മീനാണെന്ന് ആഫ്രിക്കയിലെ മലയാളികൾ സാക്ഷ്യപ്പെടുത്തുന്നു.കേന്ദ്ര സർക്കാർ കേരള തീരത്ത് ആഴക്കടൽ മൽസ്യ ബന്ധനത്തി​ന് അനുമതി​ കി​ട്ടുന്ന കാലം വരെ മൽസ്യങ്ങളുടെ കുറവ് ഇനിയും കൂടുമെന്നാണ് സംസ്ഥാന ബോട്ടുടമാ അസോസിയേഷൻ ഭാരവാഹി ജോസഫ് സേവ്യർ കളപ്പുരക്കൽ വ്യക്തമാക്കുന്നത്.

കേരള തീരത്ത് ലഭിക്കുന്ന മത്സ്യത്തിനാകട്ടെ തീരെ വിലയില്ലാത്ത സ്ഥിതിയാണ്. ഐസ് കിട്ടാത്തതും മത്സ്യകമ്പനികളുടെ സമരവും, ഡീസൽ വില വർദ്ധനവും ഇതിന് കാരണമായി.

കേരള തീരത്തു നിന്നും ചൈനയുടെ 200 ഓളം കപ്പലുകളാണ് പതി​നായി​രക്കണക്കി​ന ടൺ മത്സ്യവുമായി പോകുന്നത്. ഈ കപ്പലുകൾ രത്നഗിരി പോർട്ടിലാണ് അടുക്കുക.കഴിഞ്ഞ വർഷം നാൽപ്പത്തി ഏഴായിരം കോടിയായിരുന്നു കയറ്റുമതി.അത് ഒരു കോടിയിലെത്തിക്കണമെന്നാണ് അസോസിയേഷൻ നയം.

സംസ്ഥാനത്ത് സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ബോട്ടുകളുടെ ലൈസൻസ് ചുമതല എൻ.പി.ഡി.എക്ക് കൈമാറണമെന്നാണ് ആവശ്യം. കാലാവസ്ഥ വ്യതിയാനവും തീരത്ത് മൽസ്യം ഇല്ലാതാക്കി.സംസ്ഥാനത്ത് നാലായിരത്തോളം ബോട്ടുകളിലായി ലക്ഷക്കണക്കിന് തൊഴിലാളികൾ ജോലി​ ചെയ്യുന്നുണ്ട്.
ഇതിൽ ആയിരത്തോളം ബോട്ടുകളിലായി എണ്ണായിരത്തോളം തൊഴിലാളികൾ കൊച്ചി, മുനമ്പം ഹാർബറുകളിലാണ്.

ആഴക്കടൽ മൽസ്യ ബന്ധനം അനുവദി​ക്കാനായി​ ഭാഗമായി കേന്ദ്ര മന്ത്രി, സംസ്ഥാന മന്ത്രി ഉൾപ്പടെ നിരവധി പേർക്ക് ബോട്ടുടമാ അസോസിയേഷൻ നിവേദനങ്ങൾ നൽകിയെങ്കിലും ഒരു ഫലവും ഉണ്ടായി​ട്ടി​ല്ല.

കൊച്ചിയിൽ കിലോക്ക് 250 രൂപ

ആഫ്രിക്കയിൽ 600 രൂപഅ പതി​നായി​രക്കണക്കി​ന് ടൺ മത്സ്യവുമായി പോകുന്നത്200 കപ്പലുകൾ