പറവൂർ : മോശമായ അരി റേഷൻകടകൾ വഴി കാർഡ് ഉടമകൾക്ക് വിതരണം ചെയ്യരുതെന്ന് താലൂക്ക് സപ്ലൈ ഓഫീസർ റേഷൻ കട നടത്തിപ്പുകാർക്ക് നിർദ്ദേശം നൽകി. പുത്തൻവേലിക്കരയിൽ മോശമായ അരി വിതരണം ചെയ്തതായി വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. അരി മോശമാണെന്ന് കണ്ടാൽ അക്കാര്യം റേഷൻ കടക്കാർ താലൂക്ക് സപ്ലൈ ഓഫീസറെ അറിയിക്കണം. ഇക്കാര്യം ജില്ലാ സപ്ലൈ ഓഫീസറെ അറിയിക്കുകയും ഡിപ്പോയുമായി ബന്ധപ്പെട്ട് അരി മാറ്റിവാങ്ങി വിതരണത്തിന് നൽകുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ മീനമേനോൻ അറിയിച്ചു.