കൊച്ചി: പ്രളയക്കെടുതി വിലയിരുത്തുന്നതിനുള്ള കേന്ദ്രസംഘം ഇന്ന് ജില്ലയിൽ സന്ദർശനം നടത്തും. രാവിലെ 9.30ന് നെടുമ്പാശേരിയിലെ സാജ് ഹോട്ടലിൽ ജില്ലാ കളക്ടർ എസ്. സുഹാസ് ജില്ലയിലെ കെടുതികൾ വിശദമായി അവതരിപ്പിക്കും. തുടർന്ന് സംഘം ആലുവ മണപ്പുറം, കുന്നുകര, വയൽക്കര, പുത്തൻവേലിക്കര തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും.