കൊച്ചി:അഴിമതിആരോപണത്തിന് വിധേയനായ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ വീണ്ടും സബ് റീജിയണൽ ഓഫീസിൽ എം.വി.ഐ ആയി നിയമിച്ചതിൽ ഓൾ കേരള ഡ്രൈവിംഗ് സ്‌കൂൾ വർക്കേഴ്‌സ് യൂണിയൻ ഭാരവാഹികൾപ്രതിഷേധിച്ചു. സഹപ്രവർത്തകനെ ജാതിപ്പേര് വിളിച്ച കേസിലും അന്വേഷണം നടക്കുന്നുണ്ടെന്നും സർക്കാർ ഇടപെടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രതാപൻ നാട്ടുവെളിച്ചം, സി.വി പ്രദീപൻ, എം.തമ്പി, സിനിമോൾ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.