പള്ളുരുത്തി: വിശ്വകർമ്മ ദിനത്തോടനുബന്ധിച്ച് വിശ്വകർമ്മ സർവീസ് സൊസൈറ്റി ഘോഷയാത്രയും സാംസ്ക്കാരിക സമ്മേളനവും സംഘടിപ്പിച്ചു.ഇ. കെ. സ്ക്വയറിൽ നടന്ന പരിപാടി ഹൈബി ഈഡൻ എം.പി.ഉദ്ഘാടനം ചെയ്തു. എം.ടി.വിനോദ് അദ്ധ്യക്ഷത വഹിച്ചു.ടി.എസ്.രാധാകൃഷ്ൻ, എൻ.പി.മധുസുധനൻ തുടങ്ങിയവർ പ്രസംഗിച്ചു.ചടങ്ങിൽ പ്രമുഖരെ ആദരിക്കലും കലാപരിപാടികളും നടന്നു.