foodball-paravur
അണ്ടർ 10 ഫുട്ബാൾ മത്സരത്തിൽ കിരീടം നേടിയ പറവൂർ ടീം ട്രോഫി ഏറ്റുവാങ്ങുന്നു.

പറവൂർ : ലൈൻ ഫുട്ബാൾ സ്കൂൾ സംഘടിപ്പിച്ച ഓൾ കേരള ഇന്റർ ഡിസ്ട്രിക്ട് ഫുട്ബാൾ ടൂർണമെന്റിൽ പത്ത് വയസിനു താഴെയുള്ളവരുടെ മത്സരത്തിൽ പറവൂർ ടീമിന് കിരീടം. മൂന്നു ദിവസങ്ങളിലായി എറണാകുളം അംബ്ദേകർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ പതിനാല് ജില്ലകളിൽ നിന്നുള്ള 28 ടീമുകൾ പങ്കെടുത്തു. ഫൈനൽ മത്സരത്തിൽ കാസർകോടിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ടൂർണമെന്റിലെ വിവിധ മത്സരങ്ങളിൽ 17 ഗോളുകൾ അടിച്ച പറവൂർ ടീം രണ്ട് ഗോളുകൾ മാത്രമാണ് വഴങ്ങിയത്.