പറവൂർ : വാട്ടർ അതോറിറ്റി പറവൂർ സബ് ഡിവിഷന്റെ കീഴിലുള്ള പറവൂർ മുനിസിപ്പാലിറ്റി, ചേന്ദമംഗലം, ഏഴിക്കര, കോട്ടുവള്ളി, കരുമാല്ലൂർ, കടുങ്ങല്ലൂർ, ആലങ്ങാട്, പള്ളിപ്പുറം, കുഴുപ്പിളളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ, എളങ്കുന്നപ്പുഴ പഞ്ചായത്തുകളിലെ ഉപഭോക്താക്കളിൽ ബില്ല് കിട്ടിയിട്ടും കുടിശിക ഒടുക്കാത്തവരും കേടായ വാട്ടർ മീറ്റർ മാറ്റിവെക്കാത്തതുമായ ഉപഭോക്താതാക്കൾ അടുത്തമാസം അഞ്ചിന് മുമ്പായി കുടിശിക തീർക്കുകയും മീറ്റർ മാറ്റിവെക്കുകയും ചെയ്യണം. അല്ലെങ്കിൽ ഇനിയൊരു അറിയിപ്പ് കൂടാതെ കണക്ഷൻ വിഛേദിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.