വൈപ്പിൻ : നിയോജകമണ്ഡലത്തിൽ ദീർഘകാലമായി വിവിധ വകുപ്പുകളിൽ പരിഹരിക്കപ്പെടാതെ കിടക്കുന്ന അപേക്ഷകളും പരാതികളും പരിഹരിക്കാൻ എസ്. ശർമ്മ എം.എൽ.എയുടെ നേതൃത്വത്തിൽ ജനകീയ അദാലത്ത് നടത്തും. ഇതിനായി ഇരുപത് മുതൽ എല്ലാ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലും പരാതി സ്വീകരിക്കും. ഞാറക്കൽ മഞ്ഞൂരാൻ സെന്ററിൽ നടന്ന സംഘാടകസമിതി രൂപീകരണയോഗത്തിൽ എ.ഡി.എം ചന്ദ്രശേഖരൻ നായർ, തഹസിൽദാർ എം.ജെ. തോമസ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ, ത്രിതല പഞ്ചായത്ത് സാരഥികൾ, അംഗങ്ങൾ, പ്രസ് ക്ലബ്, ഫ്രാഗ് എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു.