കൂത്താട്ടുകുളം:മുതിർന്ന സിപി എം നേതാവായിരുന്ന ഡേവിഡ് രാജന്റെ 18-ാം അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് കൂത്താട്ടുകുളത്ത് അനുസ്മരണ സമ്മേളനവും എസ്എസ്എൽസി,പ്ലസ്‌ടു എൻഡോവ്മെന്റ് വിതരണവും നടക്കും . ദിനാചരണത്തിന്റ ഭാഗമായി വൈകിട്ട് 4ന് ടൗൺ ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഡേവിഡ് രാജൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളം, പിറവം വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നും എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകൾക്ക് മുഴുവൻ എ പ്ലസ് കരസ്ഥമാക്കിയ 230 വിദ്യാർത്ഥികൾക്ക് ഡേവിഡ് രാജൻ സ്മാരക എൻഡോവ്മെന്റിന്റെ വിതരണവും നടത്തും.