കൂത്താട്ടുകുളം: മൂവാറ്റുപുഴയിൽ നടക്കുന്ന കെഎസ്ആർടിഇഎ (സിഐടിയു) 42-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൂത്താട്ടുകുളം ഡിപ്പോയിൽ സ്വാഗതസംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു. പനയോല മേഞ്ഞ് കുടിലിന്റെ ആകൃതിയിൽ പൂർണമായും ഹരിത ചട്ടം പാലിച്ചുകൊണ്ടാണ് ഓഫീസ് നിർമ്മിച്ചിരിക്കുന്നത്. ഓഫീസിന്റെ ഉദ്ഘാടനം സ്വാഗതസംഘം വൈസ് ചെയർമാൻ ഷാജു ജേക്കബ് നിർവഹിച്ചു. യൂണിറ്റ് പ്രസിഡൻറ് സി ജയകുമാർ അദ്ധ്യക്ഷനായിരുന്നു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ്, സിപി എം ലോക്കൽ സെക്രട്ടറി എം ആർ സുരേന്ദ്രനാഥ്, യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി പ്രശാന്ത് വേലിക്കകം, അനീഷ് ശേഖർ, മനോജ് പി പോൾ, കെ എൻ സജി എന്നിവർ സംസാരിച്ചു.