മൂവാറ്റുപുഴ: പ്രകൃതികനിഞ്ഞ് അനുഗ്രഹിച്ച പോയാലി മലയെ കണ്ടില്ലെന്ന് നടിക്കുകയാണ് ടൂറിസം വകുപ്പ്. ഇത്ര പ്രധാന്യമില്ലാത്ത പല സ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രമായി മാറിയിട്ടും പോയാലി മലരക്ഷപ്പെട്ടില്ല. പ്രകൃതി ഭംഗി ആസ്വദിക്കാൻ നിരവധി പേർ എത്തുന്നുണ്ടങ്കിലും മലമുകളിലെത്താൻ സൗകര്യങ്ങൾ പരിമിതം. പലരും സാഹസികമായി കല്ലുകളിൽ നിന്നും പാറകളിലേക്ക് ചാടി കടന്നാണ് മലമുകളിൽ എത്തിപ്പെടുന്നത്. മൂവാററുപുഴ നഗരത്തിൽ നിന്നും ഒമ്പത് കിലോമീറ്റർ മാത്രം അകലത്തിൽ സ്ഥിതി ചെയ്യുന്ന പായിപ്ര പഞ്ചായത്തിലെ 2, 3,വാർഡുകളിലൂടെ കടന്നുപോകുന്ന പോയാലിമലയ്ക്ക് ടൂറിസ്റ്റ് കേന്ദ്രമാകുന്നതിനുളള എല്ലാ സാഹചര്യങ്ങളുമുണ്ട്. . സമുദ്രനിരപ്പിൽ നിന്നും അഞ്ഞൂറ് അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം പാറക്കെട്ടുകളും, മൊട്ട കുന്നുകളും കൊണ്ട് അനുഗ്രഹീതമാണ്. നൂറേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മലയുടെമുകളിലുളള കിണറും, കാൽപ്പാദങ്ങളുംപുറമെനിന്ന് എത്തുന്നവർഅത്ഭുതത്തോടെയാണ് കാണുന്നത്. നേരത്തെ മലയിലേക്കെത്താൻ നിരവധി വഴികളുണ്ടായിരുന്നു. ഇപ്പോഴിതെല്ലാം പലരും കൈയേറി . മുൻ എം.എൽ.എ ബാബുപോളും , പഞ്ചായത്ത് മെമ്പറായിരുന്ന പി.എ.കബീറുംചേർന്ന് തയ്യാറാക്കിയ പോയാലി ടൂറിസം പ്രൊജക്ട്അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന് നൽകിയിരുന്നു. തുടർനടപടിയുണ്ടായില്ല.

കൈയേറ്റവും കരിങ്കൽഖനനവും

മലയുടെ താഴ്ഭാഗം മുഴുവൻ സ്വകാര്യ വ്യക്തികളുടെ കൈവശമാണ്. നിലവിൽ പീരുക്കുട്ടി പടിക്കു സമീപത്ത് നിന്നും ആരംഭിക്കുന്ന ചെറിയ ഒരു വഴിമാത്രമാണ് മലമുകളിലേക്ക് കയറാനുളളത്. മലയുടെ മറുഭാഗത്തെ മനോഹരമായ കാഴ്ചയായിരുന്ന വെളളച്ചാട്ടം കരിങ്കൽ ഖനനം മൂലം അപ്രത്യക്ഷമായി. മുളവൂർ തോടിന്റെ കൈവഴിയായി ഒഴുകിയെത്തിയിരുന്ന തോട്ടിലെ നീന്തൽ പരിശീലന കേന്ദ്രവും കാണാനില്ല

മലയെ രക്ഷിക്കാൻ

എളുപ്പത്തിൽ എത്താവുന്ന റോഡ്

റോപ്പ് വേ

മലമുകളിലെ വ്യൂ പോയിന്റുകളിൽ കാഴ്ച സൗകര്യങ്ങൾ

വിശ്രമ കേന്ദ്രങ്ങൾ

മലമുകളിലെ അത്ഭുത കിണറും, കാൽപ്പാദവും, വെളളച്ചാട്ടവും, കൽച്ചിറകളും സംരക്ഷിക്കുക,

ഉദ്യാനങ്ങൾ നിർമ്മിക്കുക

പോയാലി മല പദ്ധതി നടപ്പിലായാൽ നിരവധി പേർക്ക് തൊഴിൽലഭിക്കും. ഒരു നാടിന്റെ അവശേഷിക്കുന്ന തനതു പൈതൃകവും ചരിത്രവും നിലനിർത്താൻ കഴിയും.

വി.പി.ആർ. കർത്താവ്,പോയാലിമലയുടെ ചരിത്രകാരൻ


കല്ലിൽ ഗുഹാക്ഷേത്രത്തിന്റെ പൈതൃകം പേറുന്ന പോയാലി മല വിനോദ സഞ്ചാരകേന്ദ്രമാക്കുവാൻ ഏറ്റവും അനുയോജ്യമാണ്. ശലഭോദ്യാന പാർക്ക്, വ്യൂ ടവർ എന്നിവയെല്ലാം നിർമ്മിക്കുമ്പോൾ ആരേയും ആകർഷിക്കുന്ന വിനോദ സഞ്ചാരകേന്ദ്രമാകും . മൂന്നാറിലേക്ക് പോകുന്ന സഞ്ചാരികൾക്ക് ഇടത്താവളമായി പോയാലി മല മാറും അസീസ് കുന്നപ്പിള്ളി ,പരിസ്ഥിതി പ്രവർത്തകൻ

മലയിലേക്കെത്താനുള്ള വഴികൾ കൈയേറി

വറ്റാത്തകുളം ആകർഷണ കേന്ദ്രം

തോട്ടിലെ നീന്തൽ പരിശീലന കേന്ദ്രം കാണാതായി