പള്ളുരുത്തി: കോൺഗ്രസ് നേതാവ് എൻ.ആർ.ശ്രീകുമാറിനെ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ഡി.സി.സി പ്രതിഷേധിച്ചു. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും പ്രസിഡന്റ് ടി.ജെ.വിനോദ് പറഞ്ഞു. കുമ്പളങ്ങി വഴി സംഗമം റസിഡൻസ് അസോസിയേഷൻ പ്രതിഷേധിച്ചു.പ്രസിഡന്റ് പി.വിജയൻ അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികളായ ബിനോയ് വാര്യത്ത്, സി.ആർ.ജോസി തുടങ്ങിയവർ സംബന്ധിച്ചു.