ആലുവ: ദേശീയപാത 544 റോഡിന്റെ വികസന പ്രവർത്തനങ്ങളും അടിയന്തര അറ്റകുറ്റപ്പണികളും വിലയിരുത്തുന്നതിന് നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ, എം.എൽ.എ മാർ, മറ്റു തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ജില്ലാ വികസന സമിതി പ്രതിനിധികൾ, ഇതര സംഘടനാ നേതാക്കൾ എന്നിവരുടെ യോഗം 20ന് രാവിലെ പത്തിന് ചാലക്കുടി ടി.ബിയിൽ ചേരുമെന്ന് ബെന്നി ബഹനാൻ എം.പി അറിയിച്ചു.

ചാലക്കുടി അടിപ്പാത നിർമ്മാണം, ചാലക്കുടിയിലെ ഗതാഗതക്കുരുക്ക് എന്നിവ സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. ആലുവ, അങ്കമാലി, നിയോജകമണ്ഡലങ്ങളിലെ ദേശീയപാത വികസനം, അറ്റകുറ്റപണികൾ എന്നിവ സംബന്ധിച്ച വിഷയങ്ങളും യോഗം വിലയിരുത്തും.