ആലുവ: നിലവാരമില്ലാത്ത നിർമ്മാണത്തെ തുടർന്ന് എടത്തല മേഖലയിലെ കോൺക്രീറ്റ് കട്ടകൾ വിരിച്ച നിരവധി റോഡുകൾ സഞ്ചാരയോഗ്യമല്ലാതായതായി പരാതി. റോഡുകൾ പലതും കട്ടകൾ മുഴുവൻ ഇളകിയതിനെ തുടർന്ന് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു.
എടത്തല പഞ്ചായത്ത് 20 -ാം വാർഡിൽ അടിവാരം ചീപ്പുങ്ങൽ സബ് സെന്റർ റോഡ് ഒരു മാസം മുമ്പ് കട്ട വിരിച്ചിരുന്നു. എന്നാൽദിവസങ്ങൾക്കുള്ളിൽ തന്നെ കട്ടകൾ മുഴുവനിളകി സഞ്ചാരയോഗ്യമല്ലാതായി. പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധം മൂലം പെട്ടെന്ന് തന്നെ മുഴുവൻ കട്ടകളും ഇളക്കി വീണ്ടും പണി നടത്തുകയാണ്.
ഇത് പരിശോധിക്കേണ്ട ഉദ്യോഗസ്ഥർ കരാറുകാരുടെ അഴിമതിക്ക് കൂട്ടുനിൽക്കുകയാണ്. ഈ ഉദ്യോഗസ്ഥരെ ഉപരോധിക്കുന്നതുൾപടെയുള്ള ശക്തമായ പ്രതിഷേധം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
തകർന്ന റോഡുകൾ
# അടിവാരം ചാലിൽ പാടം റോഡ്
# മാരിയിൽ റോഡ്
# സിറാജ് നഗർ ചീപ്പുങ്ങൽ റോഡ്