നെട്ടൂർ:പ്രിയദർശിനി റസിഡൻസ് അസോസിയേഷന്റെ ഓണാഘോഷവും,വിദ്യാഭ്യാസ അവാർഡ് വിതരണവും,റാങ്ക് ജേതാവിനെ അനുമോദിക്കൽ ചടങ്ങും നഗരസഭാദ്ധ്യക്ഷ ടി.എച്ച്.നദീറ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻപ്രസിഡന്റ് ടി.എസ്.എം.നസീർ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി,പ്ലസ്.ടു അവാർഡ് വിതരണം വൈസ് ചെയർമാൻബോബൻ നെടുംപറമ്പിൽ നിർവഹിച്ചു.

റസിഡൻസ് അസോസിയേഷൻനെട്ടൂർമേഖല പ്രസിഡന്റ് കെ.ജി.ആന്റണി,റസിഡൻസ് അപ്പക് സ്കൗൺസിൽ എറണാകുളം(റേസ്) മരട് മേഖല പ്രസിഡന്റ് ആന്റണി അലക്സാണ്ടർ, എന്നിവർ സംസാരിച്ചു.