t-t-sabu
ഒക്കൽ ഗുരുഗുരുധർമ്മ പ്രചാരണ സഭ സംഘടിപ്പിച്ച അനസ്യൂത ഗുരുവായന പരിപാടിയുടെ സമാപന സമ്മേളനം ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ ടി.ടി. സാബു ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ:ശ്രീ നാരായണ ഗുരുവിന്റെ മേധാശക്തിയിൽ നിന്നും ഉറവയെടുത്തതാണ്ഗുരുദേവകൃതികളെന്നും,ഗുരുദർശനത്തിന്റെ ഉള്ളറിവിലൂടെ സഞ്ചരിക്കാൻ ഗുരുകൃതികളുടെ പഠനവും,മനനവും അനിവാര്യമാണെന്നുംകോട്ടയം ഗുരുനാരായണ സേവ നികേതൻ ആചാര്യൻ സി. എ. ശിവരാമൻ അഭിപ്രായപ്പെട്ടു.ഒക്കൽ ഗുരുഗുരുധർമ്മ പ്രചാരണ സഭ സംഘടിപ്പിച്ച അനസ്യൂത ഗുരുവായന പരിപാടിയുടെ സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നുഅദ്ദേഹം..ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ ടി.ടി. സാബുചടങ്ങ് ഉദ്ഘാടനം ചെയ്തു.ഒക്കൽ ശാഖ ഉപ രക്ഷാധികാരി ടി. ഡി. ശിവൻ,ശാഖാ സെക്രട്ടറി എം. എൻ. രവി,ഗുരുധർമ്മ പ്രചാരണ സഭ പ്രസിഡന്റ് ഇ. വി. വിലാസിനി,വൈസ് പ്രസിഡന്റ് എം. വി. ജയപ്രകാശ്,സെക്രട്ടറി എം. ബി. രാജൻ,എ. എ. അജേഷ് എന്നിവർ പ്രസംഗിച്ചു.