കൊച്ചി: ഭാരത് വികാസ് പരിഷത്തിന്റെ പുതിയ ശാഖ അയോദ്ധ്യയുടെയും സീനിയർ സിറ്റിസൺ ഫോറത്തിന്റെയും ഉദ്ഘാടനം മുൻ ഡി.ജി.പി ടി.പി.സെൻകുമാർ വളഞ്ഞമ്പലം എന്റെ ഭൂമിയിൽ നിർവഹിച്ചു. വിശ്വനാഥഭട്ട് അദ്ധ്യക്ഷത വഹിച്ചു. കെ.എൽ.മോഹന വർമ്മ, അഡ്വ.പി.എസ്.ഗോപിനാഥ്, പി.വി.അതികായൻ, പി.വെങ്കിടാചലം, രാജൻ വലിയത്താൻ, സി.എസ്.ഗോപാലകൃഷ്ണൻ, കെ.പി.ഹരിഹരകുമാർ, ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഭാരവാഹികളായി പി.കെ.പ്രകാശ് പ്രസിഡന്റ് , കെ.കെ.രവിചന്ദ്രൻ വൈസ് പ്രസിഡന്റ്, കെ.ബി.ലളിതകുമാരി സെക്രട്ടറി , പി.എൻ.നാരായണൻ മൂത്തത് ഫിനാൻസ് സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു.