കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ (കുഫോസ്) മാനേജ്മെന്റ് സ്കൂൾ ഇന്ത്യയിലെ മികച്ച എം.ബി.എ പഠന കേന്ദ്രമായി ഉയർത്തുമെന്ന് വൈസ് ചാൻസലർ ഡോ.എ. രാമചന്ദ്രൻ പറഞ്ഞു. മണപ്പുറം ഫൗണ്ടേഷൻ കുഫോസിലെ മികച്ച എം.ബി.എ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ സ്കോളർഷിപ്പുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. മാനേജ്മെന്റ് സ്കൂളിന് പ്രത്യേക കെട്ടിടം പണിയാനായി രണ്ട് ഏക്കർ സ്ഥലവും മൂന്ന് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. മൂന്ന് വർഷത്തിനകം കെട്ടിടം പണി പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഫൈനൽ സെമസ്റ്റർ എം.ബി.എ വിദ്യാർത്ഥികളായ റെക്സി ടി.വി, നിത്യ എം.എസ്, ദേവി ത്രിദീപ്, അഫ്സിയ.കെ.എസ്, ലിറ്റിൽ ട്രീസ എം.പി എന്നിവർക്ക് സ്കോളർഷിപ്പുകൾ വൈസ് ചാൻസലർ സമ്മാനിച്ചു. സ്കൂൾ ഒഫ് മാനേജ്മെന്റ് ഡയറക്ടർ ഡോ.എം.എസ്.രാജു അദ്ധ്യക്ഷത വഹിച്ചു.