കൊച്ചി: കൊച്ചി സർവകലാശാലയിലെ കുഞ്ഞാലി മരക്കാർ സ്‌കൂൾ ഒഫ് മറൈൻ എൻജിനിയറിംഗിലെ ബി.ടെക് മറൈൻ എൻജിനിയറിംഗ് പന്ത്രണ്ടാം ബാച്ച് വിദ്യാർത്ഥികളുടെയും എം.ടെക് നാലാം ബാച്ച് വിദ്യാർത്ഥികളുടെയും പാസിംഗ് ഔട്ട് ചടങ്ങ് സ്‌കൂൾ കാമ്പസിൽ ഇന്ന് നടക്കും. കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിർ മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണി മുഖ്യാതിഥിയാകും. പ്രോ-വൈസ് ചാൻസലർ ഡോ. പി.ജി ശങ്കരൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.