ആലുവ: കുന്നത്തേരി ദേശഭക്ത അയ്യപ്പസേവാ ട്രസ്റ്റ് സംഘടിപ്പിക്കുന്ന 23 -ാമത് ദേശവിളക്ക് മഹോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു. ദേശഭക്തി അയ്യപ്പസേവാ ട്രസ്റ്റ് പ്രസിഡന്റ് എം.ബി. സുധീർ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സേവാപ്രമുഖ് എ. കെ. ഷാജി മുഖ്യപ്രഭാഷണം നടത്തി. എം.ബി. സുധീർ കൺവീനറായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു. ഡിസംബർ മൂന്നുമുതൽ ഏഴ് വരെയാണ് ദേശവിളക്ക് മഹോത്സവം.