പനങ്ങാട്.പനങ്ങാട് എസ്.എൻ.ഡി.പിയുടെ വിവിധശാഖാ യോഗങ്ങളിൽ നാളെ (ശനി)
ഉപവാസം,സമുഹപ്രാർത്ഥന,എന്നിവയോടെ,ശ്രീനാരായണഗുരദേവന്റെ 92-മത് സമാധി ആചരിക്കും.
രാവിലെ 9 ന് പനങ്ങാട് തെക്ക് എസ്.എൻ.ഡി.പി 1483-ാംശാഖായോഗത്തിന്റെ നേതൃത്വത്തിൽ രാവിലെ 9ന് ഗുരുമണ്ടപത്തിൽ ഗുരുപൂജയാരംഭിക്കും.തുടർന്ന് ശാഖാമന്ദിരത്തിൽ ഉപവാസവും അന്നദാനവും.
●പനങ്ങാട് വടക്ക് 2611-ംനമ്പർശാഖയുടെ നേതൃത്വത്തിൽ രാവിലെ മുണ്ടേമ്പിളളിൽ
ഗുരുമണ്ഡപത്തിൽ ഗുരുപൂജയും ഉപവാസംവും തുടങ്ങും.വൈകീട്ട് ശാന്തിയാത്രയും,കഞ്ഞിയും പുഴുക്കും വിതരണവും നടക്കും.
●പനങ്ങാട് ഉദയത്തുംവാതിൽ 6319-ാംശാഖാ ആസ്ഥാനത്ത് രാവിലെ ഗുരുപൂജ,ഉപവാസവും വൈകുന്നേരം ശാന്തിയാത്രയും,പ്രസാദവിതരണം,ദീപക്കാഴ്ചയുംനടക്കും.
വൈകുന്നേരംഎല്ലാശാഖാ ആസ്ഥാനങ്ങളിലും കുടുംബയൂണിറ്റ് ആസ്ഥാനങ്ങളിലും ദീപക്കാഴ്ചനടത്തും.