കൂത്താട്ടുകുളം:വടകര സെന്റ് ജോൺസ് സിറിയൻ എച്ച്എച്ച്എസിലെ എസ് പി സി യുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി വിളവെടുത്തു. സ്കൂളിൽ കൂത്താട്ടുകുളം ലയൺസ് ക്ലബിന്റെ സാമ്പത്തിക സഹകരണത്തോടെയാണ് ജൈവ പച്ചക്കറിത്തോട്ടം തയ്യാറാക്കിയത്. ആദ്യ വിളവെടുപ്പ് ലയൺസ് ഡിസ്ട്രിക്ട്സെക്രട്ടറി എൻ രാജൻ നമ്പൂതിരി നിർവഹിച്ചു.കൂത്താട്ടുകുളം ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ് അംബുജാക്ഷൻ അദ്ധ്യക്ഷനായിരുന്നു. യോഗത്തിൽ ക്ലബ് സെക്രട്ടറി അരുൺ വർഗ്ഗീസ്, എച്ച്എം ബിന്ദുമോൾ പി എബ്രാഹം, സിപിഒ ജോമോൻ ജോയി, എസിപിഒ എൻ ജി ജോയ്സ് മേരി എന്നിവർ സംസാരിച്ചു.വെണ്ടയ്ക്ക, തക്കാളി, പയർ, വഴുതനങ്ങ തുടങ്ങി ഇവിടെ ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു. വിഷ രഹിത പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണത്തിന് നൽകുക എന്ന ഫാം ഇൻ സ്കൂൾ പ്രോജക്ടിന്റെ ഭാഗമായാണ് ലയൺസ് ക്ലബ് കൃഷിക്ക് സഹായം നൽകുന്നത്.