കൂത്താട്ടുകുളം: ടൗണിൽവാഹനങ്ങളുടെ പാർക്കിംഗ് യാത്രക്കാർക്കും, നാട്ടുകാർക്കും ദുരിതമായി മാറുന്നു.കെ .എസ് .ടി .പി ജോലികൾ പൂർത്തിയായെങ്കിലും എം സി റോഡിൽ ഒരു ഭാഗത്തും പാർക്കിംഗ് ,നോപാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. നഗരസഭ ഗതാഗത ഉപദേശക യോഗത്തിൽ ഇതു സംബന്ധിച്ച് ധാരണ ഉണ്ടാക്കികെ.എസ്.ഡി.പി.ക്ക് നൽകാത്തതാണ് നിരന്തരമുണ്ടാകുന്ന ഗതാഗത കുരുക്കിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് രാവിലെ മുതൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ബസ് ഡ്രൈവർമാർക്കും കാൽനടക്കാർക്കുമാണ് ഏറെ പ്രയാസമുണ്ടാക്കുന്നത്. വനിത വിശ്രമകേന്ദ്രത്തിലേക്ക് കടന്നു പോകാൻ പറ്റാത്ത തരത്തിൽ പാർക്കിംഗ് ഉണ്ടാകാറുണ്ട്. ടൂ വീലറുകളും, കാറുകളും, സ്വകാര്യ ഓട്ടോറിക്ഷകളുമാണ് ഏറെയും. പോലീസ് സ്റ്റേഷൻഭാഗം ,ഓണംകുന്ന് കാവിന് എതിർവശം, തുടങ്ങി എം സി റോഡിന്റെ വിവിധ ഭാഗങ്ങളിലെ പാർക്കിംഗ് മണിക്കൂറുകൾ നീളുന്ന ഗതാഗത തടസത്തിനു കാരണമാകാറുണ്ട്.