കൊച്ചി : ആർച്ച് ബിഷപ്പുമാരായ ഡോ. സൂസപാക്യത്തിന്റെയും ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെയും നേതൃത്വത്തിൽ കേരളത്തിലെ 12 ലത്തീൻ രൂപതകളിലെ ബിഷപ്പുമാർ വത്തിക്കാനിൽ ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി. അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന ആദ്‌ലിമിന സന്ദർശനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.
കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ വൈസ് പ്രസിഡന്റ് ഡോ. ജോസഫ് കരിയിൽ (കൊച്ചി), സെക്രട്ടറി ജനറൽ ഡോ. വർഗീസ് ചക്കാലക്കൽ (കോഴിക്കോട്), ഡോ. വിൻസെന്റ് സാമുവൽ (നെയ്യാറ്റിൻകര), ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ (ആലപ്പുഴ), ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ (വിജയപുരം), ഡോ. ജോസഫ് കാരിക്കശേരി (കോട്ടപ്പുറം), ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ (പുനലൂർ), ഡോ. അലക്‌സ് വടക്കുംതല (കണ്ണൂർ), ഡോ. പോൾ ആന്റണി മുല്ലശ്ശേരി (കൊല്ലം), ഡോ. ജെയിംസ് ആനാപറമ്പിൽ (ആലപ്പുഴ), ഡോ. ക്രിസ്തുദാസ് (തിരുവനന്തപുരം) എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ബിഷപ്പുമാരുടെ സംഘം റോമിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ ദിവ്യബലി അർപ്പിക്കുകയും പൗലോസിന്റെ കല്ലറയിൽ പ്രാർത്ഥന നടത്തുകയും ചെയ്തു.