കൊച്ചി: കൈത്തറി വസ്ത്രങ്ങളുടെ ഉപയോഗവും പ്രചാരവും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി സെപ്തംബർ 29 ന് രാവിലെ 9 ന് തൃപ്പുണിത്തുറ സ്റ്റാച്യു ജംഗ്ഷനിലെ ലായം കൂത്തമ്പലം ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ സെപ്തംബർ 26നകം കാക്കനാട്ടെ ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ കേന്ദ്രത്തിലോ അപേക്ഷ സമർപ്പിക്കണം. gm.dic.ekm@gmail.com എന്ന വിലാസത്തിലും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 8907643548, 9072201742.