മൂവാറ്റുപുഴ:താലൂക്ക് ലെെബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ബാലകലോത്സവംഇന്നും നാളെയും വാഴപ്പിള്ളി ജെ .ബി സ്ക്കൂളിൽ നടക്കും. 21ന് രാവിലെ 9ന് രജിസ്ട്രേഷന് ശേഷം 9.30 ന് സംഘാടക സമിതി ചെയർപേഴ്സൺ മേരി ജോർജ് തോട്ടം പതാക ഉയർത്തും. 10 ന് ഉദ്ഘാടന സമ്മേളനം, തുടർന്ന് രചന മത്സരങ്ങൾ. 22 ന് രാവിലെ കലാമത്സരങ്ങൾ. ഉച്ചകഴിഞ്ഞ് നടക്കുന്ന സമാപന സമ്മേളനം നഗരസഭ ചെയർപേഴ്സൺ ഉഷശശിധരൻ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലെെബ്രറി കൗൺസിൽ പ്രസിഡന്റ് ജോസ് കരിമ്പന അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി സി. ടി. ഉലഹന്നാൻ സ്വാഗതം പറയും. നഗരസഭ കൗൺസിലർ മേരി ജോർജ്ജ് തോട്ട് സമ്മാന ദാനം നിർവ്വഹിക്കും.