പറവൂർ : തനിമ കലാസാഹിത്യവേദി പറവൂർ ചാപ്റ്ററും ജില്ലാ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഈദ് - ഓണം കലാസന്ധ്യ നാളെ (ശനി) മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. വൈകിട്ട് നാലിന് ഗാനമേള, നാടക ഗാനങ്ങൾ, ചാക്യാർകൂത്ത്, കോൽകളി, വിസിൽ സോംഗ്, മിമിക്രി, ഓണപ്പാട്ടുകൾ, ഒപ്പന, നാടൻപാട്ട്, മാജിക് ഷോ എന്നിവ നടക്കും. ഏഴിന് സാംസ്കാരിക സമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അൻസാർ നെടുമ്പാശേരി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് ആദം അയൂബ് മുഖ്യപ്രഭാഷണം നടത്തും. പറവൂർ വാസന്തി, സൈനൻ കെടമാംഗലം, ഒ.യു. ബഷീർ, ഗിന്നസ് സുധീർ, പ്രസാദ് മൂത്തകുന്നം എന്നിവരെ എസ്. ശർമ്മ എം.എൽ.എ ആദരിക്കും. നടൻ സലിംകുമാർ, നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, സിപ്പി പള്ളിപ്പുറം തുടങ്ങിയവർ സംസാരിക്കും. ഫിറോസ് കുന്നുംപുറം, നൗഷാദ് കൊച്ചി, ഷാജൻഹാൻ ഹാജി, ബഷീർ വാണിയക്കാട്, ഷമീർ എടത്തല എന്നിവർക്ക് സ്വീകരണം നൽകും.