കോതമംഗലം: മുൻസിഫ് കോടതിയുടെ ഉദ്ഘാടനം അടുത്ത മാസം 19 ന്കേരള ഹൈക്കോടതി സീനിയർ ജഡ്ജി സി.കെ.അബ്ദുൾ റഹിം നിർവഹിക്കും. പുതിയ കോടതിയിലേക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കുന്നതിനും കോതമംഗലത്തെ രാഷ്ട്രീയ, സാമൂഹിക, സംസ്കാരിക സംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ഇന്ന് വൈകിട്ട് 3ന് കോതമംഗലം റസ്റ്റ്ഹൗസിൽ ചേരും. സംഘാടക സമിതി രൂപീകരണ യോഗത്തിൽ ഡീൻ കുര്യാക്കോസ് എം പി, ആൻറണി ജോൺ എം എൽ എ, മുൻ മന്ത്രി ടി.യു.കുരുവിള, കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ടി.ബി. ഫസീല ,എം.എൻ.മനോജ് തുടങ്ങിയവർ പങ്കെടുക്കും. സംഘാടക സമിതി രൂപീകരണ യോഗത്തിലേക്ക് മുഴുവൻ പ്രവർത്തകരും എത്തിച്ചേരണമെന്ന് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ: സി.കെ.ജോർജ്ജ് അറിയിച്ചു.