മൂവാറ്റുപുഴ: പുരോഗമന കലാസാഹിത്യ സംഘം മൂവാറ്റുപുഴ ഏരിയ സമ്മേളനം നാളെഉച്ചക്ക് 2 ന് അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ ആരംഭിക്കും. സാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും . ഏരിയ പ്രസിഡന്റ് എ.എൽ . രാമൻ കുട്ടി അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ മലയാളം സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ കെ.പിഅജിത്തിനെ ആദരിക്കും.