health
പണ്ടപ്പിള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നിർമിക്കുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി നിർവഹിക്കുന്നു

മൂവാറ്റുപുഴ: പണ്ടപ്പിള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നിർമിക്കുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വള്ളമറ്റം കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടയ്‌ക്കോട്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഒ.പി.ബേബി, ജാൻസി ജോർജ്, ലിസ്സി ജോളി, മെമ്പർമാരായ ചിന്നമ്മ ഷൈൻ, പായിപ്ര കൃഷ്ണൻ, മേരി ബേബി, മെഡിക്കൽ ഓഫീസർ ആൻസിലി ഐസക്ക്, വാർഡ് മെമ്പർ സി.എച്ച്.ജോർജ്, ബി.ഡി.ഒ സഹിത എം.എസ് തുടങ്ങിയവർ പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരു കോടി രൂപ മുതൽ മുടക്കിയാണ് ആശുപത്രിയ്ക്ക് പുതിയ മന്ദിരം ഒരുങ്ങുന്നത്.

.