അങ്കമാലി: ഓൾ കേരള ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷൻ (എ.കെ.പി.എ) അങ്കമാലി സിറ്റി യൂണിറ്റ് സംഘടിപ്പിക്കുന്ന അഞ്ചാമത് സെവൻസ് ഫുട്‌ബാൾ ടൂർണമെന്റ് ഇന്ന് തുറവൂർ പഞ്ചായത്ത് മിനി സ്‌റ്റേഡിയത്തിൽ നടക്കും.രാവിലെ 9 ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് ബിജോയ് ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി ബൈജു മുഖ്യാതിഥിയാകും. സമ്മാന വിതരണം അസോസിയേഷൻ മേഖലാ പ്രസിഡന്റ് എൽദോ ജോസഫ് നിർവഹിക്കും.