ആലുവ: ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരുടെ സുരക്ഷ ശക്തമാക്കണമെന്ന് ബി.ജെ.പി ജില്ലാ സെക്രട്ടറി എം.എൻ. ഗോപിയും യുവമോർച്ച സംസ്ഥാന സമിതിഅംഗം രാജീവ് മുതിരക്കാടും ആവശ്യപ്പെട്ടു. ദിവസേന നൂറുകണക്കിന് രോഗികൾ എത്തുന്ന ആശുപത്രിയിൽ യാതൊരുവിധ സുരക്ഷയും ഇല്ലാതെ പ്രസവ വാർഡിന്റെയും സർജിക്കൽ വാർഡിന്റെയും പരിസരത്ത് ലഹരി വിമുക്ത കേന്ദ്രം പ്രവർത്തിക്കുന്നത് സാധാരണക്കാരായ രോഗികൾ ഭീതിയോടെയാണ് കാണുന്നത്. അതിനാൽ ഒ.എസ്.ടി സെന്റർ ആശുപത്രി കോമ്പൗണ്ടിന്റെ മറ്റൊരു ഭാഗത്തേയ്ക്ക് മാറ്റിസ്ഥാപിക്കണം. ആശുപത്രി സുരക്ഷയ്ക്ക് വിദഗ്ദ്ധ പരിശീലനം ലഭിച്ചവരെ ഏർപ്പെടുത്തണമെന്നും ആശുപത്രി പരിസരത്ത് കാമറകൾ സ്ഥാപിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.