തൃപ്പൂണിത്തുറ: പൊതുമരാമത്ത് വകുപ്പിന്റെ അശാസ്ത്രീയമായ ടൈൽ വിരിക്കലിനെതിരെ തൃപ്പൂണിത്തുറ മർച്ചന്റ്സ് യൂണിയൻ സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ചും ധർണ്ണയും ഇന്ന് രാവിലെ 11ന് നടക്കും. വ്യാപാരഭവനിൽ നിന്ന് ആരംഭിക്കുന്ന പ്രകടനംം പൊതുമരാമത്ത് വകുപ്പ് ഓഫീസിനു മുന്നിൽ സമാപിക്കും.സ്റ്റാച്ച്യു ജംഗ്ഷൻ, കിഴക്കേകോട്ട, സ്റ്റാൻഡ് എന്നിവിടങ്ങളിൽ ടൈൽ വിരിച്ചതിനാൽ മഴ പെയ്യുമ്പോൾ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ്. ഇതിനെതിരെയാണ് വ്യാപാരികൾ പ്രതിഷേധിക്കുന്നത്.