ആലുവ: ജില്ല ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു. ആവശ്യമായ പൊലീസിനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് എം.എൽ.എ റൂറൽ എസ്.പിക്ക് കത്തെഴുതി. കത്തിന്റെ കോപ്പി മുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും, ഡി.ജി.പിക്കും അയച്ചു. ലഹരി മാഫിയ, അക്രമകാരികൾ, പിടിച്ചുപറിക്കാർ, പോക്കറ്റടിക്കാർ മുതലായവരുടെ ശല്യം ആശുപത്രിയിലുണ്ട്. ചികിത്സക്കായി എത്തുന്ന രോഗികളെയും കിടപ്പുരോഗികളെയും ഇത്തരക്കാരിൽ നിന്ന് രക്ഷിക്കുന്നതിനായി പ്രവർത്തനം നിലച്ചുകിടക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനസജ്ജമാക്കണം.