ആലുവ: റൂറൽ ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച രക്ത പരിശോധനാക്യാമ്പ് പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. അഗാപ്പ ഡയഗനോസ്റ്റിക് സെന്റർ വൈസ് പ്രസിഡന്റ് പോൾ.പി.എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ക്യാമ്പ് നടത്തിയത്. അഡീഷണൽ എസ്.പി എം.ജെ. സോജൻ, ഡിവൈ.എസ്.പിമാരായ കെ.എം. ജിജിമോൻ, ആർ.റാഫി, റെജി എബ്രഹാം, ജി. വേണു എന്നിവരും ജില്ലയിലെ അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും പങ്കെടുത്തു.