ആലുവ: എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച തായിക്കാട്ടുകര എസ്.പി.ഡബ്ലിയു സ്‌കൂളിലെ അദ്ധ്യാപകരെ കുന്നത്തേരി ന്യൂ സ്റ്റാർ ക്ലബിന്റെ നേതൃത്വത്തിൽ പുരസ്കാരം നൽകി ആദരിച്ചു. ന്യൂ സ്റ്റാർ ക്ലബിന്റെ 30 -ാം വാർഷികവുമായി ബന്ധപ്പെട്ട് സ്‌കൂളിൽ നടത്തിയ കൈയക്ഷര മത്സരവിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. സ്‌കൂൾ പ്രധാന അദ്ധ്യാപിക മായ യോഗം ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി ടി.എം. യഹിയ, എം.എ. യൂസഫ്, ടി.എൻ. സാദിഖ്, ഫാരിസ് ഷരീഫ് എന്നിവർ സംസാരിച്ചു.