പെരുമ്പാവൂർ: കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ മഹാ സമാധി ദിനാചരണം നാളെ രാവിലെ 8.30 മുതൽ യൂണിയൻ ഗുരുമണ്ഡപത്തിൽ നടക്കും. 10.30 ന് ഉപവാസ യജ്ഞം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ സമാധി സന്ദേശം നല്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ കർണൻ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സജിത് നാരായണൻ, കമ്മിറ്റിയംഗം എം.എ രാജു തുടങ്ങിയവർ സംസാരിക്കും. ചേരാനല്ലൂർ ശ്രീ ശങ്കര നാരായണ ക്ഷേത്രം മേൽ ശാന്തിടി.വി ഷിബു ശാന്തി മുഖ്യ കാർമ്മികത്വം വഹിക്കും.