മൂവാറ്റുപുഴ: ആരക്കുഴ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സപ്ലൈകോ മെഡിക്കൽ സ്‌റ്റോർ നിലനിർത്തുമെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.

പി.ഒ ജംഗ്ഷനിലും, അരമനപ്പടിയിലും രണ്ട് മുറികൾ കണ്ടെത്തിയതിൽ കുറഞ്ഞ വാടകയ്ക്ക് ലഭിക്കുന്ന മുറി മെഡിക്കൽ സ്റ്റോറിനായി ഉപയോഗിക്കുമെന്നും, 15ദിവസത്തിനകം മെഡിക്കൽ സ്‌റ്റോർ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുമെന്നും എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.

കെട്ടിട ഉടമയുമായിട്ടുള്ള വാടക തർക്കത്തെ തുടർന്ന് കോടതി ഉത്തരവിലൂടെ സ്‌റ്റോർ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സ്‌റ്റോർ അടച്ച് പൂട്ടൽ ഭീഷണിയിലായത്. . കോടതി കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ടതോടെ പകരം മുറി കണ്ടെത്താൻ കഴിയാത്തതിനാൽ മെഡിക്കൽ സ്‌റ്റോറിന് പൂട്ട് വീഴുമെന്ന അവസ്ഥയാണ്.

നഗര ഹൃദയഭാഗത്ത് മുറികൾ അന്വേഷിച്ചങ്കിലും ഉദ്ദേശിക്കുന്ന വാടകയ്ക്ക് മുറി കിട്ടാത്ത അവസ്ഥയാണ്
. ആരക്കുഴ ജംഗ്ഷനിൽ പ്രവർത്തിച്ച് കൊണ്ടിരുന്ന മെഡിക്കൽ സ്റ്റോറിന് മൂന്നര ലക്ഷം രൂപയാണ് ഒരു ദിവസത്തെ വിൽപ്പന ടാർജറ്റ് .എന്നാൽ ഇവിടെ ഒന്നര ലക്ഷം രൂപയുടെ വിൽപ്പനയാണ് നടന്നിരുന്നത്. മൂന്ന് ജീവനക്കാരുടെ ശമ്പളവും നൽകണം. നഷ്ടത്തിലായ മെഡിക്കൽ സ്റ്റോർ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റുന്നതിന് സപ്ലൈകോ തയ്യാറാകാത്തതിനാൽ മെഡിക്കൽ സ്റ്റോർ മൂവാറ്റുപുഴയ്ക്ക് നഷ്ടമാകുമെന്ന അവസ്ഥയെത്തിയതോ വിഷയത്തിൽ എം.എൽ.എ ഇടപെടകയായിരുന്നു.

മെഡിക്കൽ സ്‌റ്റോർ പ്രവർത്തനം നഷ്ടത്തിൽ

കെട്ടിട ഉടമയുമായി വാടകത്തർക്കം

ഒടുവിൽ പുതിയ മുറി കണ്ടെത്താൻ തീരുമാാനം