palissery
പാലിശേരി ഗവ. എച്ച്. എസിലെ പച്ചക്കറികൃഷിയുടെ ഉദ്ഘാടനംഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു.വി.തെക്കേക്കര നിർവഹിക്കുന്നു

അങ്കമാലി: പാലിശേരി ഗവ.ഹൈസ്കൂളിൽ കറുകുറ്റി കൃഷിഭവന്റെ സഹകരണത്തോടെ മഞ്ഞുകാല വിളവെടുപ്പിനായി പച്ചക്കറി കൃഷിയിക്കി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി വിഷമില്ലാത്ത പച്ചക്കറികൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ രണ്ടേക്കർ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു വി തെക്കേക്കര കൃഷിയിറക്കൽ ഉദ്ഘാടനം ചെയ്തു. വാർഡുമെമ്പർ കെ.പി. അനീഷ്, പി.ടി.എ പ്രസിഡന്റ് ഷാജു വി.നെടുവേലി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിജീഷ്, ലത്തീഫ് കരയത്തൊടി, കെ.കെ. മുരളി, ടി.പി. വേലായുധൻ, കെ.വി. അജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.