കോലഞ്ചേരി: ഐ.എൻ.ടി.യു.സി നേതാവായിരുന്ന സി.വി.പത്രോസ് ചാലിക്കരയുടെ മൂന്നാം ചരമവാർഷികം ആചരിച്ചു. കൊച്ചിൻ റിഫൈനറി ജനറൽ വർക്കേഴ്‌സ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ അമ്പലമുകളിൽ നടത്തിയ അനുസ്മരണ സമ്മേളനം വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തോമസ് കണ്ണടിയിൽ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജനറൽ സെക്രട്ടി അഡ്വ. കെ.പി. ഹരിദാസ്, കെ.പി.സി.സി നിർവ്വാഹക സമിതിയംഗം പ്രൊഫ: എൻ.പി. വർഗീസ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി. തങ്കപ്പൻ, സി.പി. ജോയി, എം.ടി. ജോയി, ബ്ലോക്ക് പ്രസിഡന്റ് നിബു.കെ. കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.കെ. അയ്യപ്പൻകുട്ടി, എം.പി. സലിം, എം.പി. ഓമനക്കുട്ടൻ, അബ്ദുൾ ബഷീർ, സി.എൻ. ശ്രീവത്സലൻ പിള്ള, ജേക്കബ്ബ്.സി. മാത്യു, നിസാമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.