അങ്കമാലി: മൂക്കന്നൂർ പഞ്ചായത്തിൽ കൃഷിക്ക് യോഗ്യമായ നെൽപ്പാടങ്ങളിൽ കൃഷി പുനരാരംഭിക്കുന്നതിത് നടപടി സ്വീകരിക്കണമെന്ന് കേരളകർഷക സംഘം മൂക്കന്നൂർ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്റ് പി.എൻ . ചെല്ലപ്പൻ ഉദ്ഘാടനം ചെയ്തു. വി.കെ. ഡേവീസ് അദ്ധ്യക്ഷത വഹിച്ചു. പി.വി. പപ്പൻ, ജീമോൻ കുര്യൻ, പയസ് എം.പി, കെ.സി. പോളി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ടി.പി. പേലായുധൻ (പ്രസിഡന്റ്), പി.പി. പപ്പൻ (സെക്രട്ടറി), എം.പി. അഗസ്റ്റിൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.