പള്ളുരുത്തി: കുമ്പളങ്ങി-അരൂർ ചങ്ങാട സർവീസിനായി എത്തിയ ഓട്ടോറിക്ഷ കായലിൽ വീണു. ഡ്രൈവർ കുമ്പളങ്ങി മുത്തേരി വീട്ടിൽ സെബാസ്റ്റ്യൻ (58)നെ നാട്ടുകാരും ജീവനക്കാരും ചേർന്ന് രക്ഷപ്പെടുത്തി.ഓട്ടോ പിന്നീട് ജെ.സി.ബി ഉപയോഗിച്ച് പൊക്കിയെടുത്തു. ഇന്നലെ രാവിലെ 7 മണിയോടെയാണ് സംഭവം.അരൂരിൽ നിന്നും കുമ്പളങ്ങിലേക്ക് വരികയായിരുന്നു സെബാസ്റ്റ്യൻ.മഴ മൂലം ഫ്ളാറ്റ്ഫോമിൽ വെള്ളമുണ്ടായിരുന്നതിനാൽ ടയർ തെന്നി കായലിലേക്ക് വീഴുകയായിരുന്നു. ചങ്ങാടത്തിലേക്ക് കയറുന്ന വാഹനങ്ങൾക്ക് യാതൊരു വിധ സുരക്ഷാ ക്രമീകരണങ്ങളും ഇല്ലെന്നാണ് യാത്രക്കാർ പറയുന്നത്. യാത്രക്കാർക്ക് മഴ കൊള്ളാതിരിക്കാൻ മേൽക്കൂരയും ഇവിടെ ഇല്ല.മഴ സമയത്ത് കുടപിടിച്ചാൽ ശക്തമായ കാറ്റുമൂലം അപകടം ക്ഷണിച്ചു വരുത്തുന്ന സ്ഥിതിയാണ്.