ആലുവ: ബി.എം.എസ് ആലുവ മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു. ഇതോടനുബന്ധിച്ച് ആലുവയിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി. ബി.എം.എസ് ജില്ലാ ജോ.സെക്രട്ടറി പി.വി. ശ്രീവിജി ഉദ്ഘാടനം ചെയ്തു. എം.പി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് പൈ, കെ.ജി. അനീഷ്, സി.കെ. സുബ്രഹ്മണ്യൻ, കെ. മുരളീധരൻ, പി.വി. സതീഷ് എന്നിവർ സംസാരിച്ചു.