ആലുവ: കേരള കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന അന്തരിച്ച ടി.എം. ജേക്കബിന്റെ 69 -ാം ജന്മദിനം ആലുവയിൽ യൂത്ത് ഫ്രണ്ട് (ജേക്കബ്) പ്രവർത്തകർ ആചരിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് മൻസൂർ പാലയംപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജിബു ആന്റണി അനുസ്മരണ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ഡയസ് ജോർജ്, നേതാക്കളായ നിഥിൻ സിബി, ആൽബിൻ പ്ലാക്കൽ, സാൻജോ ജോസ്, വിപിൻ ഹരിപ്പാട്, ഗോകുൽ രാജൻ, ഫെനിൽ പോൾ, അഷ്‌കർ എന്നിവർ സംസാരിച്ചു.