ആലുവ: കീരംകുന്ന് ഇർഷാദ് നഗറിലെ അപകടകരമായ കയറ്റമുള്ള റോഡിന്റെ സൈഡിൽ കീരംകുന്ന് റസിഡൻറ്‌സ് അസോസിയേഷൻ കൈവരി സ്ഥാപിച്ചു. അസോസിയേഷൻ കൗൺസിൽ ചെയർമാൻ നസീർ കണ്ണാട്ട്പറമ്പ് കൈവരി നാടിന് സമർപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ടി.കെ. കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് നവാസ് , വാർഡ് അംഗം എം.ഐ. ഇസ്മായിൽ, വൈസ് പ്രസിഡന്റുമാരായ അബ്ദുൽ റഹിമാൻ, സാദിഖ് അറക്കൽ, കമ്മിറ്റി അംഗങ്ങളായ ഹംസ, ഗഫൂർ, ജുനൈദ്, സജി, ഹസൻ, നൂർ, ജസീറ ഹസൻ, സുമലത രാജൻ, രക്ഷാധികാരികളായ കെ.കെ. കുഞ്ഞുമുഹമ്മദ്, മീതിയൻ, ഹമീദ് എന്നിവർ സംസാരിച്ചു.