cpm
സപ്ലൈക്കോ മെഡിക്കൽ സ്റ്റോർ പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് താലൂക്ക്ഡിപ്പൊ മാനേജരെ സി.പി.എം.പ്രവർത്തകർ ഉപരോധിച്ചപ്പോൾ '.

മൂവാറ്റുപുഴ: .ആരക്കുഴ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സപ്ലൈകോയുടെ മെഡിക്കൽ_സ്റ്റോർ അടച്ചുപൂട്ടാനുളള നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് സി പി.എം.ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്ക്ഡിപ്പൊ മാനേജരെ സി.പി.എം.പ്രവർത്തകർ ഉപരോധിച്ചു. കെട്ടിട ഉടമ കോടതി വഴി സ്റ്റോർ ഒഴിയാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ്പൂട്ടാൻസപ്ലൈകോ എം ഡി നിർദ്ദേശം നൽകിയത് . സമീപത്ത് തന്നെ കെട്ടിടങ്ങൾ ലഭ്യമായിരിക്കെ സ്റ്റോർ നിറുത്താനുള്ള നീക്കം അനുവദിക്കാനാവില്ലന്ന് സമരത്തിന് നേതൃത്വം നൽകിയ ലോക്കൽ സെക്രട്ടറി സജി ജോർജ് പറഞ്ഞു.മെഡിക്കൽ സ്റ്റോർ നിലനിറുത്താൻ
മുറി ആവശ്യപ്പെട്ട് നഗരസഭയ്ക്ക് കത്തു നൽകിയെങ്കിലും അനുകൂല നിലപാടുണ്ടായില്ലന്ന് അധികൃതർ പറഞ്ഞു. മണിക്കൂറുകൾ നീണ്ട സമരത്തിനൊടുവിൽ സപ്ലൈകോ എംഡിയുമായി ഫോണിൽബന്ധപ്പെട്ടു നടത്തിയ ചർച്ചയെ തുടർന്ന് മറ്റെരു മുറി കണ്ടെത്തി സ്റ്റോർ നിലനിർത്താമെന്നുള്ള ഉറപ്പിൽ സമരം അവസാനിപ്പിച്ചു. പി. എം. ഇബ്രാഹിം ,അജിത് കുമാർ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.