ആലുവ: കീഴ്മാട് എയ്‌ലി ഹിൽസിന് സമീപത്ത് ആരംഭിക്കുന്ന കീഴ്മാട് പൗരസമിതി പാലിയേറ്റീവ് കെയർ സെന്റർ 22 ന് രാവിലെ പത്തിന് അൻവർ സാദത്ത് എം..എൽ.എ ഉദ്ഘാടനം ചെയ്യും. പ്രളയ സഹായ ഫണ്ട് സമർപ്പണം, പ്രതിമാസ സഹായധന വിതരണം എന്നിവയുമുണ്ടാകും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ്, റവ. ഫാ. വർഗീസ് കെ. എബ്രഹാം, ഡോ.കെ.പി. ഉണ്ണിക്കൃഷ്ണൻ, ഡോ.സി.എം. ഹൈദരലി, ഡോ. സണ്ണി പി. ഓരത്തേൽ, എം.ഐ. ഇസ്മായിൽ, ചെന്താര അബൂബക്കർ, പി.എ. മഹ്ബൂബ്, സി.എം. ജോസ് എന്നിവർ പങ്കെടുക്കും.