vidhya
ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 150 മത് ജന്മദിന വാർഷികാഘോഷം ഗോപാലകൃഷ്ണ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നു ഇ. രാമൻകുട്ടി, കെ. ശങ്കരാനരായണൻ, വോണുഗോപൽ സി. ഗോവിന്ദ്, ജി. ഗോപിനാഥൻ, പി.എൻ.നിർമ്മൽ എന്നിവർ സമീപം

കൊച്ചി: പൗരത്വബോധമുള്ള ജനതയെ വാർത്തെടുക്കുന്നതിൽ പ്രചോദനാത്മക മുന്നേറ്റമാണ് കുലപതി മുൻഷി തുടക്കം കുറിച്ച ഭാരതീയ വിദ്യാഭവനെന്ന് മഹാത്മാഗാന്ധിയുടെ പൗത്രനും പശ്ചിമബംഗാൾ മുൻ ഗവർണറുമായ ഗോപാൽകൃഷ്ണ ഗാന്ധി പറഞ്ഞു.ഗാന്ധിജിയുടെ ജീവിതം തുറന്ന പുസ്തകമായിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ഊർജം കസ്തൂർബാ ഗാന്ധി ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് മഹാത്മാ ഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മവാർഷികത്തിൽ 'ഗാന്ധിയൻ ദർശനങ്ങൾ കുട്ടികളിലൂടെ കുട്ടികളിലേക്ക് ' എന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ് ഗോപാൽകൃഷ്ണ ഗാന്ധിയെ പൊന്നാടയണിയിച്ച് ആദരിച്ചു. കൊച്ചി കേന്ദ്ര ഡയറക്ടർ ഇ. രാമൻകുട്ടി, വൈസ് ചെയർമാൻ ജി. ഗോപിനാഥൻ, ഭവൻസ് ആദർശ വിദ്യാലയ വൈസ് പ്രിൻസിപ്പൽ കല്യാണി, സെക്രട്ടറിയും ട്രഷററുമായ കെ. ശങ്കര നാരായണൻ, എഡ്യുക്കേഷണൽ ഓഫീസർ മീന വിശ്വനാഥൻ, എൻ. നീരജ, പി.എൻ. നിർമ്മൽ എന്നിവർ സംസാരിച്ചു.