ചോറ്റാനിക്കര:മുളന്തുരുത്തിആരക്കുന്നം ഗ്രാമീണ വായനശാല യുവജനവേദിയുടെ ഉദ്ഘാടനം മുളന്തുരുത്തി പൊലീസ് സബ് ഇൻസ്പെക്ടർ എബി എം.പി നിർവഹിച്ചു. വായനശാല പ്രസിഡന്റ് ജിനു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി സനീഷ് മാത്യു, യുവജനവേദി പ്രസിഡന്റ് സമ്പത്ത് സനി സുരേഷ് , യുവജനവേദി സെക്രട്ടറി ആകർഷ് സജികുമാർ, എൽസ സൂസൻ കുര്യൻ, അഞ്ജന പി.ആർ, എൽദോ ഏലിയാസ് സംസാരിച്ചു.